Monday, July 26, 2010

ഉട്ടോപിയ.

ആമസോണ്‍കാടുകള്‍
ദുബായ്എയര്‍പോര്ടിലിറങ്ങി
ഗള്‍ഫിലെങ്ങുംതുള്ളികളിച്ചു .

സഹാറാമരൂഭൂമി
നെടുംബാശേരിയിലെക്കുള്ള
ഫ്ലൈറ്റില്‍ യാത്രചെയ്യാന്‍ തുടങ്ങി .

ഈജിപ്തില്‍ നിന്നും
നൈല്‍ നദി
ഫ്രാന്സിലേക്ക് പോയി .

അമേരികയില്‍ നിന്നും
വെള്ളച്ചാട്ടങ്ങള്‍
അഫ്ഗാനിസ്ഥാനിലെത്തി.

അന് ട്ടാര്ടികയിലെ
മഞ്ഞുമലകള്‍
ആഫ്രികയിലേക്ക് സാന്‍ചരിച്ചു.

പാകിസ്താന്‍ ഗ്രാമങ്ങള്‍
ദില്ലിയില്‍ വിമാനമിറങ്ങി
ഇന്ത്യന്ഗ്രാമങ്ങളെ
ആലിംഗനം ചെയ്തു .

കേരളത്തിലെ വീടുകള്‍
ജമ്മുവിലേക്ക് തീവണ്ടി കയറി .
ആസാമിലെ മഴ
ചെന്നൈ റെയില്‍വേസ്റ്റഷനില്‍
വന്നിറങ്ങി മരിനയിലേക്ക് നടന്നു.

ഹിമാലയം ബാഗ്ദാദില്‍
കുടിയേറിപ്പാര്‍ത്തു.

മക്കയുംകാശിയും വിവാഹിതരായി
ജെറുസലേമില്‍ താമസമായി .

പാര്‍ലമെന്റും
വൈറ്റ്ഹൌസും
സ്ടാച്യു ഓഫ് ലിബര്‍ട്ടിയും
പക്ഷികൂടുകളായി .

ഭൂമിയുടെ ജന്മദിനം
കണ്ടെത്തിയതറിയിച്ച്
എസമെസുകളും
ഈമൈലുകളും
ആകാശമെങ്ങും പറന്ന്നു .

ഹൃദയാഘാത്താല്‍
മതഗര്‍ന്ധങ്ങള്‍ മരണമടഞ്ഞു .
ഭൂപടങ്ങള്‍ മാഞ്ഞുപോയി .
മേല്‍വിലാസങ്ങളും .

1 comment:

ഉപാസന || Upasana said...

തികച്ചും കിടിലന്‍ ആശയം
:-)