Tuesday, December 31, 2013

അവള്‍ . മകള്‍ . ഭൂമി

അവള്‍ ഓഫീസില്‍   .  മകള്‍ സ്കൂളില്‍  .  വെയില്‍ പൊഴിച്ചിട്ട ഭൂമി  .   നിശ്ശബ്ദതയില്‍ തനിച്ച്  വെയില്‍ക്കാഴ്ച  : പ്രണയവും പീറ്റര്‍ ടോഷും ഗോവന്‍ഫെനി കഴിച്ച് കലംഗൂട്ട് ബീച്ചില്‍ കിടക്കുന്നു.

അവള്‍ മൊബൈല്‍ ഫോണില്‍  .  മകള്‍ നൃത്തത്തില്‍   .  മഴയഴിച്ചിട്ട ഭൂമി  .  വായനയില്‍ തനിച്ച്  .  മഴക്കാഴ്ച  പ്രണയവും ഫില്‍ കോളിന്സും  ചുവപ്പന്‍ വീഞ്ഞു മോന്തി കൊടഹള്ളിയിലെ മുന്തിരിത്തോപ്പുകളില്‍ തെന്നുന്നു.

അവള്‍ കോലമെഴുത്ത്തില്‍  മകള്‍ ഉറക്കത്തില്‍   മഞ്ഞെറിഞ്ഞിട്ട ഭൂമി  കമ്പ്യൂട്ടറില്‍ തനിച്ച്  മഞ്ഞുകാഴ്ച   :  പ്രണയവും ആന്‍ഡി ഗിബ്ബും മണ്പാത്രമദ്യം നുകര്‍ന്ന് ജോദ്പൂരില്‍ അലയുന്നു.

അവള്‍ അയല്‍ക്കരയില്‍  .  മകള്‍ കഥക്കരയില്‍   .  രാത്രി വരച്ചിട്ട ഭൂമി   .  പാട്ടില്‍ തനിച്ച്  .   രാത്രിക്കാഴ്ച്ച  : പ്രണയവും ബോബ് മാര്‍ലിയും കള്ളുകുടിച്ച്  പുന്നമടക്കായലില്‍ തോണി തുഴയുന്നു.

കാഴ്ചകള്‍
എഡിറ്റു ചെയ്തു.
ജാടകള്‍ ഒഴിവായി.

വെയില്‍  മഴ  .  മഞ്ഞ്  .  രാത്രി.

അവള്‍
മകള്‍
ഭൂമി.



Peter Tosh -Jamaican regge musician . Bob Marley -  singer , song writer . Phill Collins - English singer . Andi Gibb -  Born in England ; Australian singer.

No comments: