Friday, July 2, 2010

ജിപ്സിയുടെ ലോകങ്ങള്‍

1

വഴി തെറ്റും .

തിരച്ചിറകിലേറി
കടലുകള്‍
ആകാശത്ത് കൂടുകൂട്ടും .

കുന്നുകളില്‍
ഉദയാസ്തമയങ്ങള്‍
ഉടക്കിപ്പാറും.

വൃക്ഷങ്ങള്‍
മലയിറങ്ങി വന്നു
താഴ്വരയില്‍
വലയെറിയും.

മന്കുടങ്ങളില്‍
സുര്യചന്ദ്രന്മാര്‍
പതഞ്ഞുയരും
ഇലച്ച്ചുണ്ടുകള്‍
ദാഹം തീര്കും.

കാല്പ്പാടുകളില്ലാതെ
ഭൂമി പുനര്‍ജനിക്കും .

വഴികള്‍
മാഞ്ഞുപോകും.

2

മനുഷ്യപാദങ്ങള്‍
വഴികളെ വൃണങ്ങളാക്കും.


പിന്നില് മറഞ്ഞതെല്ലാം
മുന്നിലേക്ക്‌ തികട്ടും .
ഒളിപ്പോരാളിയും
ഒറ്റുകാരനുമാകും .
ആഹിംസയാല്ഹിംസിക്കും
നീതിമാനും
കശാപ്പുകാരനുമാകും.

വീണ്ടും വീണ്ടും
പടച്ച്ചട്ടയണിയും
പരാജയപ്പെട്ട്
തിരിച്ചുവരും .

ആരുമറിയാത്തിടത്ത്
അജ്ഞാതശവമാകും
പുഴുക്കള്‍ പൊതിയും.

മണ്ണുമാത്രം
കൈനീട്ടും .

No comments: