1
മരം മരത്തോട് പറയുന്ന ഭാഷ
മേഘച്ചെവികള്‍ വട്ടംപിടിച്ച്
കേള്‍ക്കുന്ന ആകാശം
പൂക്കള്‍ കാണുന്ന സ്വപ്നം
പകര്‍ന്നാടുന്ന മഹാഗണി
പുഴുവിനെയും അട്ടകളെയും
തലോടുന്ന നിഴലുകള്‍
2
ആകാശത്ത്
നിശബ്ദത വരച്ച്
പരുന്ത് പറക്കുന്നു
ആ നിശബ്ധതയ്ക്
നിറം കൊടുത്ത്
തുംപികള്‍ പാറുന്നു.
3
പച്ച ഫ്രോക്കിട്ട്
പച്ച റിബണ്‍ കെട്ടി
നൃത്തം വെക്കുന്ന
കൊച്ചു പെണ്‍കുട്ടിയായി
ഒരു മരം . ഒരുപാട് മരങ്ങള്‍
4
പുല്പ്പരപ്പിലിരിക്കുംപോള്‍
പച്ചയുടെ ചരിത്റം
പച്ചനിറം കാന്വാസ്സില്‍
മരങ്ങള്‍ അഴിച്ചിട്ട
പച്ചതലമുടി
കാറ്റില്‍ പറക്കുന്നു .
5
സ്ഫടികവെയില്‍ ചില്ലിനപ്പുറം
നീലാകാശം.
ഇപ്പുറം കാടിന്റെ ജലച്ചായ.
രണ്ടും കണ്ടു നില്‍കുന്ന
മലവാകമരങ്ങള്‍
മരങ്ങള്കു താഴെ
കറുത്ത മണ്ണില്‍
പാഴായ കാല്പാടുകള്‍
6
കാടിന് നടുവില്‍
നീര്ചോലക്കരയില്‍
സ്വസ്ഥം മലര്‍ന്നു കിടക്കുക .
കാതോര്ക്കുക.
കാറ്റിനെ കാണാം .
കാട്ടുപോതമാരുമ്പോള്‍
കാട്ടുപോതതാകുന്ന കാറ്റ് .
കിളിയൊച്ചകളില്‍
കിളികളാകുന്ന കാറ്റ്.
മരച്ചില്ലകളുലയുംപോള്‍
മരമാകുന്ന കാറ്റ് .
കൊച്ചനക്കങ്ങളില്‍
പച്ചത്തുള്ളനായും
ശലഭമായും കാറ്റ്.
പച്ചക്കടലില്‍
പച്ചത്തിരമാലകളില്‍
ഇലത്തോനിയില്‍
കാറ്റിനൊപ്പം യാത്റ.
7
കാട്ടില്‍ ചെലലും കവികള്‍
എഴുതിയ കവിതകളെല്ലാം
കാട്ടിലെറിഞ്ഞു
തിരിച്ചിറങ്ങുക.
വീട്ടിലെത്തുമ്പോള്‍
ഒഴിഞ്ഞ കടലാസ്സില്‍
അവര്‍ കവിത കണ്ടെത്തും.
2 comments:
excellent work that smells the fragrance of forest
kaattinoppam kavithakkoppam oru vanayathra nadathi. manass avide kalanjupoyi thank you
Post a Comment